Kerala
കനത്ത മഴയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി തോട്ടിൽ വീണു
31 May 20251 മിനിറ്റ് വായന

തലശ്ശേരി ∙ ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ കനത്തമഴയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി സമീപത്തെ ചെറിയ തോട്ടിലേക്ക് വീണു. തിരുവനന്തപുരത്ത് നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപെട്ടത്. ആർക്കും പരുക്കില്ല. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്. ക്രെയിൻ എത്തിച്ചു ബസ് ഉച്ചയോടെ അപകടസ്ഥലത്തുനിന്ന് നീക്കി.





