Kerala
HomeNews

കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

28 May 20251 മിനിറ്റ് വായന
കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

 

കണ്ണൂർ: വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയബന്ധിതമായി അറിയാന്‍ കണ്‍സ്യൂമര്‍ നമ്പറിനൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപഭോക്താക്കള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കെ എസ് ഇ ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. 


നിലവിലുള്ള ഫോണ്‍ നമ്പര്‍ സെക്ഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് ഉറപ്പു വരുത്തണം. മീറ്റര്‍ റീഡര്‍മാര്‍ വഴിയും wss.kseb.in വെബ്‌സൈറ്റ് വഴിയും സെക്ഷന്‍ ഓഫീസില്‍ നേരിട്ടും നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക