Kerala
HomeNews

കൊട്ടിയൂർ വൈശാഖോത്സവം: മഠത്തിൽ കയറൽ നാളെ

31 May 20251 മിനിറ്റ് വായന
കൊട്ടിയൂർ വൈശാഖോത്സവം: മഠത്തിൽ കയറൽ നാളെ

 



മയ്യിൽ : കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. കുറ്റ്യാട്ടൂർ പാതിരിയാട് സംഘവും വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക. മൂത്ത നമ്പ്യാർ വി.സി.വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് പാതിരിയാട് മഠത്തിൽ വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ് സംഘം കൊട്ടിയൂരേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക