Kerala
കേരളത്തില്‍ നിന്ന് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് വൈറല്‍ താരം കിലി പോള്‍
28 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സോഷ്യല്‍ മീഡിയാ റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനായ കിലി പോള്‍. കഴിഞ്ഞ ദിവസം ലുലു മാളിലെത്തിയപ്പോഴാണ് മനസ്സു തുറന്നത്. നല്ലൊരു മലയാളി പെണ്‍കുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ തന്നെ കൂടാനാണ് താത്പര്യമെന്ന് കിലി പോള്‍ പറഞ്ഞു.കിലി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായയാണ് കിലി കൊച്ചിയില്‍ എത്തിയത്.മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും കിലി പോള്‍ നന്ദി പറഞ്ഞു. മലയാളത്തില്‍ ശോഭനയാണ് ഇഷ്ട നടി. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഉണ്ണി മുകുന്ദനെയും ഫഹദ് ഫാസിലിനെയും ഇഷ്ടമാണെന്നും കിലി പോള്‍ പറഞ്ഞു.പുലിവാല് കല്യാണം എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു ആരുപറഞ്ഞു' എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.





