Kerala
ക്ലാസ് 'കട്ട്' ചെയ്താൽ ഇനി എക്സൈസും പൊക്കും
31 May 20251 മിനിറ്റ് വായന

കോഴിക്കോട്: സ്കൂൾ തുറക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പൊക്കാൻ എക്സൈസും ഉണ്ടാവും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇതനുസരിച്ച് ജൂൺമാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർമുൻപും ആരംഭിച്ച് അരമണിക്കൂർവരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർവരെയും നിരീക്ഷണം ഉണ്ടാവും.മാത്രമല്ല, സ്കൂൾ സമയത്ത് യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂൾ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികൾ ഏതെങ്കിലും തരത്തിൽ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്





