Kerala
HomeNews

റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ഐസ്ക്രീം പാർലറുകൾ വരുന്നു

28 May 20251 മിനിറ്റ് വായന
റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ഐസ്ക്രീം പാർലറുകൾ വരുന്നു

 

റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക ഐസ്ക്രീം പാർലറുകൾ വരുന്നു. സാധാരണയായി റെയിൽവേ സ്റ്റേഷനുകളിൽ ലഭിക്കുന്ന ചായ , കാപ്പി , എണ്ണകടികൾ എന്നിവയോട് താല്പര്യമില്ലാത്തവരെയും കുട്ടികളെയും ഉദ്ദേശിച്ചാണ് ഈ പുതിയ നീക്കം. ഇതിനായി പ്രമുഖ ബ്രാൻഡിന്റെ ആദ്യ പാർലർ പാലക്കാട് സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇത്തരത്തിൽ പുതിയ പാർലറുകൾ തുറക്കുന്നതുവഴി ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.


അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലും വൈകാതെ ഐസ്ക്രീം പാർലറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക