Kerala
HomeNews

കനത്ത മഴ; മാക്കൂട്ടം ചുരം പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

30 May 20251 മിനിറ്റ് വായന
കനത്ത മഴ; മാക്കൂട്ടം ചുരം പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

 


കുടക്: കനത്ത മഴയെ തുടർന്ന് കുടക് ജില്ലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂലൈ അഞ്ചു വരെ കണ്ടെയ്നറുകള്‍ ബുള്ളറ്റ് ടാങ്കറുകള്‍, മരം,മണല്‍ എന്നിവ കൊണ്ടുപോകുന്ന ലോറികള്‍, ടോറസ് ലോറികള്‍, മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കുടക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.

അതേസമയം ബസ് ഉള്‍പ്പെടെയുള്ള യാത്ര വാഹനങ്ങള്‍ക്കും, പച്ചക്കറികള്‍ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങള്‍ക്കും ലോറികള്‍ക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ ദുരന്തനിവാരണ നിമിയമപ്രകാരം കേസെടുക്കും എന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക