മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശംമത്സ്യബന്ധന വിലക്ക് ജൂണ്‍ 1 വരെ നീട്ടി

കേന്ദ്ര കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. കേരള-കര്‍ണാടക ലക്ഷദ്വീപ്തീരങ്ങളില്‍ മത്സ്യബന്ധത്തിനുള്ള വിലക്ക് ജൂണ്‍ ഒന്നുവരെ നീട്ടി.
ഈ സമയത്ത് കടലില്‍ പോകരുതെന്നും ശക്തമായ കാറ്റിനുംമോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
അതേസമയം ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിന്. നാളെ പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും വെള്ളിയാഴ്ചപത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലുംവെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്നസാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുംഅതീവ ജാഗ്രത പാലിക്കണം.





