Kerala
ഡ്രൈവിങ് ലൈസൻസ് റജിസ്റ്റർ ചെയ്യണം
30 May 20251 മിനിറ്റ് വായന

ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, 6 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർടിഒയെ സമീപിക്കണം. ഫോൺ: 0497 2700566





