Kerala
ഭീഷണിയായി വീണ്ടും കൊവിഡ്, 252 രോഗികളെന്ന് കേന്ദ്രം, സ്ഥിതി വിലയിരുത്തി; രോഗം പടരുന്നത് വിദേശ രാജ്യങ്ങളിൽ
20 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ദില്ലി: സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് പടരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം ചേർന്നു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ 257 മാത്രമാണ്. കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.
രാജ്യത്തെ നിലവിലെ നിരീക്ഷണ സംവിധാനങ്ങൾ പര്യാപ്തമാണെന്നും യോഗം വിലയിരുത്തി. ജാഗ്രത തുടരുകയാണെന്നും നിരീക്ഷണം ശക്തമാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.





