Kerala
HomeNews

കോവിഡ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി;ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം

30 May 20251 മിനിറ്റ് വായന
കോവിഡ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി;ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുൻകരുതലും ജാഗ്രതയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലകളില്‍ പരിശോധന സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്ക് നിർബന്ധമാക്കി. ആകെ കോവിഡ് ആക്ടിവ് കേസുകള്‍ 727 ആണ്. കൂടുതല്‍ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്.ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ ജെ. എൻ വകഭേദമായ എല്‍.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കേസുകളുടെ വർധന ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വർധനയുണ്ടായാല്‍ ആവശ്യമായ ആശുപത്രി കിടക്കകളും ഐ.സി.യു കിടക്കകളും ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക