Kerala
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ശേഷം വിധി പ്രഖ്യാപന തിയ്യതി തീരുമാനിക്കും
21 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്‍റെ അന്തിമ വാദം വേനലവധിക്ക് മുമ്പ് പൂർത്തിയായിരുന്നു.
എന്നാൽ പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിചാരണക്കോടതി ഇന്ന് പരിഗണിക്കും.
സമയം അനുവദിച്ചാൽ ഏതാനും ദിവസങ്ങൾ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും. ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതി തീരുമാനിക്കുക.





