Kerala
ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; അപകടം ഒഴിവായത് തലനാരിടയ്ക്ക്
25 May 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഓടുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. ജാംനഗർ – തിരുനെൽവേലി എക്സ്പ്രസിന് മുകളിലേക്ക് ആണ് മരം വീണത്. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെ വച്ചായിരുന്നു അപകടം. മരം ട്രെയിനിന് മുകളിലെ വൈദ്യുതി കമ്പനിയിലേക്ക് വീഴുകയായിരുന്നു.
ലോക്കോ പൈലറ്റിന്റെ സംയോജിതമായ ഇടപെടൽ മൂലം ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഒന്നരമണിക്കൂറോളം തടസ്സപ്പെട്ടു. ടി ആർ ഡി സംഘം എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതുവരെയുള്ള മറ്റു ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഏറെനേരം രണ്ടു പാളങ്ങളിലും ട്രെയിനുകൾ നിർത്തിയിട്ടിരുന്നു.





