Kerala
HomeNews

ബിഗ് ബില്ല്യണ്‍ ഡേയ്ക്ക് മുന്നോടിയായി 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്

16 Sept 20201 മിനിറ്റ് വായന
ബിഗ് ബില്ല്യണ്‍ ഡേയ്ക്ക് മുന്നോടിയായി 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്




ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനം ഫ്ലിപ്കാര്‍ട്ട്. ബിഗ് ബില്ല്യണ്‍ ഡേയ്‌സിെന്‍റ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. പരോക്ഷമായി ലക്ഷക്കണക്കിനാളുകള്‍ക്കു തൊഴില്‍ ലഭിക്കുമെന്നു ഫ്ലിപ്കാർട്ട്അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക