Kerala
ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 266 പേർ
19 Sept 20241 മിനിറ്റ് വായന

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 10 പേരുടെ നിപ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. മരിച്ച യുവാവിൻ്റെ കൂടെ ആശുപത്രിയിൽ നിന്ന മാതാവ് ഉൾപ്പെടെ അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും തിരിച്ചറിയുന്നവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ അഞ്ച് പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്.





