Kannur
HomeNews

വീടിന് ഇടിമിന്നലേറ്റു

17 Oct 20231 മിനിറ്റ് വായന
വീടിന് ഇടിമിന്നലേറ്റു


ചെറുപുഴ:(www.payangadilive.in)
കനത്ത മഴയിലും ഇടിമിന്നലിലും വീടിന് ഇടിമിന്നലേറ്റു. വയക്കരയിലെ ബസ് ഉടമയായ പ്രവാസി മുരളീധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ശക്തമായ മിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗ് സാമഗ്രികളും കത്തിനശിച്ചു. ഇടിമിന്നലേറ്റ് വീടിന് സമീപത്തെ മരങ്ങളിൽ തീപിടർന്ന് കത്തി കരിഞ്ഞ നിലയിലാണ്. ഈ സമയം വീട്ടിൽ ആൾ താമസമുണ്ടായിരുന്നില്ല. അതിനാൽ ദുരന്തമൊഴിവായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക