Kerala
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് പിന്‍വലിക്കും
6 Jun 20241 മിനിറ്റ് വായന
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും. പൊലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന.
പൊലീസില്‍ നിരവധി പേര്‍ വിരമിച്ച സാഹചര്യത്തില്‍ കാര്യമായ അഴിച്ചുപണിക്കും സാധ്യതയുണ്ട്. നിയമസഭ സമ്മേളനം ഈ മാസം 10 ന് ആരംഭിക്കുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവും അഴിച്ചുപണിയും ഉണ്ടായേക്കും. ഒട്ടേറെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.





