Kerala
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
4 Jun 20241 മിനിറ്റ് വായന
ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെരാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും ബിആര്‍പി സേവനമനുഷ്ഠിച്ചു.
2014ല്‍ കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ബംഗ്ലദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുല്‍ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹര്‍ഗോവിന്ദ് ഖുറാന നൊബേല്‍ സമ്മാനം നേടിയ വാര്‍ത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ബിആര്‍പിയെ ഈ രംഗത്ത് അടയാളപ്പെടുത്തി. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ അപ്രിയം ഏറ്റുവാങ്ങിയതോടെ വധശ്രമം നേരിട്ട അനുഭവവുമുണ്ട്. വീട്ടില്‍ അതിക്രമിച്ചു കയറി തലയ്ക്കടിക്കുകയായിരുന്നു. അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി സെയ്ദ് മിര്‍ കാസിമിന് എതിരായ വാര്‍ത്തകളും മറ്റൊരു മന്ത്രിയുടെ മകന്‍ വിദേശ വനിതയെ പീഡിപ്പിച്ച വാര്‍ത്തകളും ബിആര്‍പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പത്രപ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍ നിന്നു.സര്‍ക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമ പുരസ്‌കാരം 2014 ല്‍ ലഭിച്ചു.
പത്രപ്രവര്‍ത്തകയായിരുന്ന മകള്‍ ബിന്ദു ഭാസ്‌കറിനൊപ്പം ശിഷ്ടകാലം കഴിയാനായിരുന്നു ഇതെങ്കിലും കാന്‍സര്‍ ബാധിച്ചു മൂന്നു വര്‍ഷം മുന്‍പു മകള്‍ മരിച്ചു.





