Kerala
വര്‍ഷകാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതേ്യക ശ്രദ്ധ നല്‍കണം: മൃഗസംരക്ഷണ വകുപ്പ്
7 Jun 20241 മിനിറ്റ് വായന
വര്‍ഷകാലത്ത് പകര്‍ച്ചവ്യാധികള്‍ മൂലം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്.
മഴക്കാല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ബിജോയ് വര്‍ഗീസിനെ ചുമതലപ്പെടുത്തി. കണ്‍ട്രോള്‍ റൂമും തുറന്നു. ഫോണ്‍: 0497 2700184.
മഴക്കെടുതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതാത് പ്രദേശത്തെ മൃഗാശുപത്രിയില്‍ അറിയിക്കണം.





