Kerala
ചികിത്സാപ്പിഴവ്; ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ
8 Jun 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് എച്ച് സലാം എംഎൽഎയും കലക്ടർ അലക്സ് വർഗീസും പങ്കെടുത്ത യോഗം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ നിർദേശിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം സൂപ്രണ്ടും പ്രിൻസിപ്പലും നിരീക്ഷിക്കണം, ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാർ ജോലി സമയത്ത് ആശുപത്രിയിലുണ്ടെന്ന് ഉറപ്പാക്കണം, ജീവനക്കാർ ജോലി കൃത്യതയോടെ ചെയ്യുന്നുണ്ടെന്ന് മേലുദ്യോഗസ്ഥർ ഉറപ്പാക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
കിടപ്പുരോഗികളുടെ അവസ്ഥയും ചികിത്സാ വിവരങ്ങളും ഒപ്പമുള്ളവരെ പ്രധാന ഡോക്ടർമാർ യഥാസമയം അറിയിക്കണം. ആശുപത്രി വികസന സമിതി യോഗം ഒരാഴ്ചയ്ക്കുള്ളിൽ ചേരാനും യോഗത്തിൽ തീരുമാനിച്ചു.





