Kerala
Accident | കുറ്റ്യാടിയില്‍ വാഹനാപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
10 Oct 20231 മിനിറ്റ് വായന
കുറ്റ്യാടി-മുള്ളന്‍കുന്ന് റോഡില്‍ കല്ലുനിരയില്‍ കോണ്‍ക്രീറ്റ് മിക്സിങ് വാഹനവും ബൈകും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് കോളജിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായതെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിയെ പരുക്കുകളോടെ കുറ്റ്യാടി ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നും മെഡികല്‍ കോളജിലേക്ക് മാറ്റി.





