Kerala
സ്കൂളുകൾക്ക് ഓണം, ക്രിസ്മസ് അവധി ഇത്തവണയും 9 ദിവസം വീതം
8 Jun 20241 മിനിറ്റ് വായന
എൽഎസ്എസ്–യുഎസ്എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ്. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28നാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതു കഴിഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു.





