Kerala
HomeNews

‘കാനഡയിൽ നിന്നൊരു സമ്മാനം അടിച്ചിട്ടുണ്ട്‌.’- ഓൺലൈൻ തട്ടിപ്പിൽ അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം

9 Jun 20241 മിനിറ്റ് വായന
‘കാനഡയിൽ നിന്നൊരു സമ്മാനം അടിച്ചിട്ടുണ്ട്‌.’- ഓൺലൈൻ തട്ടിപ്പിൽ അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം


കാനഡയിൽ നിന്നും സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അധ്യാപികയിൽ നിന്ന് പണം തട്ടി. പൂജപ്പുര സ്വദേശിനിയായ അധ്യാപികയിൽ നിന്നാണ് 24 ലക്ഷം രൂപ തട്ടിയെടുത്തത്. ഫേസ്ബുക് മെസ്സഞ്ചറിൽ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. സമ്മാനം തയാറാക്കുന്നതിന്റെ ചിത്രങ്ങളും അധ്യാപികയ്ക്ക് അയച്ചുകൊടുത്തിരുന്നു.

പിന്നീട് സമ്മാനം നൽകാൻ വിമാനത്താവളത്തിൽ കസ്‌റ്റംസ് ക്ലിയറൻസിനുവേണ്ടി പണം ആവശ്യപ്പെട്ട്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചു. ഇതുപ്രകാരം പലതവണകളായി ഇവർ ലക്ഷങ്ങൾ അയച്ചുകൊടുത്തു. കസ്‌റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നു നിർദേശിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് സൈബർ ക്രൈം പോലീസ് പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക