Kerala
ആവേശത്തിലെ അമ്പാന്‍ സ്‌റ്റൈല്‍; കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര, യൂട്യൂബര്‍ക്കെതിരെ നടപടി
29 May 20241 മിനിറ്റ് വായന
യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാര്‍ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു.
ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അമ്പാന്‍ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. അപകടകരമായ വിധത്തില്‍ പൊതുനിരത്തിലൂടെയാണ് ഈ പൂള്‍ കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍ഭാഗത്ത് പാസഞ്ചേഴ്‌സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ ടാര്‍പോളിന്‍ വലിച്ചുകെട്ടി സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തത്.





