Kerala
ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും
16 May 20241 മിനിറ്റ് വായന
പുലര്‍ച്ചെ 5.30ഓടേയാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്.
സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ് വര്‍മ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാനോ പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു.
ഉടന്‍ തന്നെ മറ്റൊരു ടിടിഇയായ ഷമ്മി രാജിനെ വിവരം അറിയിച്ചു. പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പുറത്തുണ്ടായിരുന്നു ഷമ്മി രാജിനെയും ആക്രമിച്ച ശേഷം പ്രതി ഓടുകയായിരുന്നു. പിന്നീട് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടിയപ്പോഴാണ് ആക്രമിച്ച യുവാവിനെ ട്രെയിനിന്റെ എസി കോച്ചിലെ ബാത്ത് റൂമില്‍ നിന്ന് പിടികൂടിയത്. ഇവരെ ആര്‍പിഎഫ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം സമാനമായ സംഭവത്തിലാണ് ടിടിഇയുടെ മൂക്കിലിടിച്ചത്.





