Kerala
HomeNews

തൃക്കരിപ്പൂരില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

17 May 20241 മിനിറ്റ് വായന
തൃക്കരിപ്പൂരില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍


തൃക്കരിപ്പൂര്‍ തടിയന്‍ കൊവ്വലിലെ ഇകെ നായനാര്‍ സ്മാരക ഗവ.പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭീമനടി മാങ്ങോട് വിലങ്ങിലെ സ്വദേശി ഗംഗാധരന്റയും സജിനിയുടെയും മകന്‍ അഭിജിത്ത് ഗംഗാധരന്‍ (20) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ വിദ്യാര്‍ത്ഥികളാണ് ആദ്യം കണ്ടത്. കമ്പ്യൂട്ടര്‍ എഞ്ചീനിയറിങ് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ചന്തേര പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക