Kerala
ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും
4 May 20241 മിനിറ്റ് വായന
ക്ഷേമനിധി ബോർഡുകൾക്കായി പ്രത്യേക കെ സ്മാർടിൽ പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും. ഇതിന് വേണ്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നല്കാന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി. എന്നാൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമ നിധി ബോർഡുകളുടെ ചുമതല കൂടി തദ്ദേശ സ്വയം ഭരണ വകുപ്പിന് മേൽ അടിച്ചേൽപ്പിക്കുന്നതിലേക്ക് ഇത് നയിക്കും എന്നാണ് ജീവനകാരുടെ സംഘടനകളുടെ ആരോപണം. ജൂലൈ മാസത്തോടെ ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും കെ സ്മാർട്ടിൽ ഉൾപ്പെടുത്താനാണ് നിലവിലെ നീക്കം.





