Kerala
'നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം': ബലാത്സംഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം
30 May 20241 മിനിറ്റ് വായന
സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. എന്നാൽ തന്നോടുള്ള വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിൽ എന്നാണ് ഒമർ ലുലുവിന്റെ ആരോപണം. നടിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ഒന്നിച്ച് യാത്രകൾ നടത്തിയിട്ടുണ്ടെന്നുമാണ് ഒമർ ലുലു പറയുന്നത്.





