Kerala
HomeNews

ഒമർ ലുലു, സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സം​ഗം ചെയ്തു; പരാതിയുമായി യുവ നടി, കേസ്

29 May 20241 മിനിറ്റ് വായന
ഒമർ ലുലു, സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സം​ഗം ചെയ്തു; പരാതിയുമായി യുവ നടി, കേസ്


കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

കേസിനു പിന്നിൽ വ്യക്തി വിരോധമാണെന്നു സംവിധായകൻ പറയുന്നു. നടി അടുത്ത സുഹൃത്താണെന്നു സംവിധായകൻ സമ്മതിച്ചു. എന്നാൽ പിന്നീട് സൗഹൃദം ഉപേക്ഷിച്ചു. ഇതിന്റെ വിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടി പരാതിക്കു പിന്നിലുണ്ടെന്നു സംവിധായകൻ ആരോപിച്ചു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു. സിനിമയിലൂടെ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കി കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്നു സിനിമ പിൻവലിക്കപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക