Kerala
കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ : പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്
15 May 20241 മിനിറ്റ് വായന
പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പീഡനത്തിന് ശേഷം കുട്ടിയുടെ കമ്മലുകൾ ഊരിയെടുത്ത് സമീപത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. അക്രമി ഓടി രക്ഷപ്പെട്ടതിനു പിന്നാലെ കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.
തുറന്ന് കിടന്ന മുൻവാതിലിലൂടെയാണ് അക്രമി വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അക്രമി മലയാളം സംസാരിക്കുന്ന ആളാണെന്നും മാസ്ക് ധരിച്ചിരുന്നതായും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പൊലീസിനെ അറിയിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.





