Kerala
HomeNews

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

6 May 20241 മിനിറ്റ് വായന
യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു


യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് മരിച്ചത്.

നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക