Kerala
പുതിയ പദ്ധതിയുമായി വൈദ്യുതി വകുപ്പ് ; വൈദ്യുതി ഉപയോഗം കൂടിയാല്‍ ഇനി എഐ പറയും
12 May 20241 മിനിറ്റ് വായന
വീടുകളിലടക്കം വൈദ്യുതി ഉപയോഗം കൂടുമ്പോള്‍ നിയന്ത്രിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ വൈദ്യുതി വകുപ്പ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി. വൈദ്യുതി ലോഡില്‍ ചരിത്രത്തിലാദ്യമായി ഏപ്രില്‍-മെയ് മാസത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വൈദ്യുതിവകുപ്പിന്റെ ഈ നീക്കം.മെയ് മാസം ആദ്യവാരത്തില്‍ 5797 മെഗാവാട്ടാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്തേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതിയെത്തിക്കാനുള്ള ലൈന്‍ ശേഷി 4200 മെഗാവാട്ട്. കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്നത് 1600 മെഗാവാട്ട്. ആകെ 5800 മെഗാവാട്ടാണ്. ഇതിനുമുകളില്‍ രേഖപ്പെടുത്തിയാല്‍ ലോഡ് ഷെഡ്ഡിങ് മാത്രമാണ് ഒരുവഴിയുള്ളത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് എഐ ബോധവത്കരണംകൊണ്ട് വൈദ്യുതിവകുപ്പ് ലക്ഷ്യമിടുന്നത്.ഈ സംവിധാനത്തിലൂടെ മുന്‍വര്‍ഷങ്ങളില്‍ ഉപയോഗിച്ച വൈദ്യുതി ലോഡ്, ഇപ്പോഴുണ്ടായ വര്‍ധന, അത് കുറയ്ക്കാനുള്ള മാര്‍ഗം ഉള്‍പ്പെടെ എല്ലാം എഐ പറഞ്ഞുതരും.





