Kerala
HomeNews

വ്യാജലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി കേരളാ പൊലീസ്

3 Oct 20231 മിനിറ്റ് വായന
വ്യാജലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി കേരളാ പൊലീസ്


എഴുപതിൽപ്പരം വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കാൻ ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന്‍ എസ് പി ഹരിശങ്കർ നോട്ടീസ് നൽകിയിരുന്നു.

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 9497980900 നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക.

നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ൽ ഏത് സമയത്തും വിളിച്ച് പരാതി നൽകാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക