Kerala
വിവാഹമോചന നടപടി തുടങ്ങിയാൽ ഗർഭം അലസിപ്പിക്കാം; നിർണായക ഉത്തരവുമായി ഹൈകോടതി
2 Mar 20241 മിനിറ്റ് വായന
ഗർഭിണിക്കോ, ഗർഭസ്ഥശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ഭർത്താവിന്‍റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം നിലവിൽ അനുമതിയുള്ളത്.
23കാരിയായ പെൺകുട്ടി ഭർത്താവുമായി വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചെന്നും 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഹർജി നൽകിയിരുന്നു. ഇത് ശരിവെച്ചായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.





