Kerala
HomeNews

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

11 May 20241 മിനിറ്റ് വായന
കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട


കാസർക്കോട്: ചെറുവത്തൂരിൽ കാറിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടിച്ചെടുത്തു. രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്.

മംഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചത്. 2.04 കോടി വില വരുന്ന 2838.35 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വർണം പിടിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക