Kerala
HomeNews

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

14 May 20241 മിനിറ്റ് വായന
വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു


പാലക്കാട്: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു. കുളപ്പുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐപിടി കോളജിനു സമീപത്തു വച്ച് എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. വാവന്നൂർ സ്വദേശിയാണ് രതീഷ്.

നാടൻപാട്ട് കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രതീഷ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക