Kerala
HomeNews

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

1 May 20241 മിനിറ്റ് വായന
ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്


ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍ വരാൻ ഇരിക്കെ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചു.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടി ആക്കണം എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും ടെസ്റ്റുകള്‍ തടയുമെന്നും സംഘടനകള്‍ അറിയിച്ചു.

സി ഐ ടി യു, ഐ എന്‍ ടി യു സി, ബി എം എസ് തുടങ്ങിയ സംഘടനകള്‍ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക