തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഈ നിര്‍ദേശം മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ്. അതേ സമയം ഈ ജില്ലകളുടെ തീരമേഖലകളിലും നഗരപരിധിയിലും ഡെങ്കിപ്പനിയുടെ വ്യാപനം രൂക്ഷമാണ്.
സംസ്ഥാനത്ത് വെള്ളിയാഴ്ച്ച 86 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചട്ടുള്ളത്. മഴ തുടരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണം പെട്ടെന്ന് കുറയാന്‍ സാധ്യതയില്ലായെന്നാണ് നിഗമനം.