Kerala
'കേരളത്തിന്റെ സുരക്ഷയ്ക്ക് ഈ മൂന്നു കാര്യങ്ങൾ വൻ ഭീഷണി': വെളിപ്പെടുത്തലുമായി സിആർപിഎഫ് മുൻ ഉദ്യോഗസ്ഥൻ
26 May 20241 മിനിറ്റ് വായന
'നിലവിൽ എന്നെ ഏറ്റവും ആശങ്കയിലാക്കുന്നത് മൂന്നു കാര്യങ്ങളാണ്. പെരുമ്പാവൂർ പോലെയുള്ള സ്ഥലങ്ങളിൽ വർധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാർ, തൃശൂരിലും തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഗുണ്ടാആക്രമണങ്ങൾ, മയക്കുമരുന്ന് ഭീഷണി എന്നിവയാണ്.'- മധുസൂദനൻ പറഞ്ഞു.
മതതീവ്രവാദവും സംസ്ഥാനത്ത് ഭീഷണിയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ആദ്യ മൂന്ന് കാര്യങ്ങളെ വച്ചു നോക്കുമ്പോൾ ഇത് ഉടനടി ക്രമസമാധാനത്തിന് ഭീഷണി സൃഷ്ടിക്കില്ല. ഒറ്റരാത്രികൊണ്ട് കൈവിട്ടുപോകില്ല. സമയമെടുത്താണ് ഇത് വർധിച്ചുവരിക. അതിനാൽ അതിൽ സൂഷ്മമായി നിരീക്ഷിക്കുകയും ശ്രദ്ധയോടെ നടപടിയെടുക്കുകയും വേണം.- കെ വി മധുസൂദനൻ വ്യക്തമാക്കി.





