Kerala
HomeNews

കിടപ്പുമുറിയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍,ദുരൂഹത

12 May 20241 മിനിറ്റ് വായന
കിടപ്പുമുറിയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍,ദുരൂഹത


ആലപ്പുഴ:വീട്ടിലെ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാല്‍ പറങ്കാമുട്ടില്‍ സ്വാതി നിവാസില്‍ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാര്‍ 2 വര്‍ഷമായി പള്ളിക്കത്തറ ജങ്ഷനു സമീപമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആള്‍ ചന്ദ്രകുമാര്‍ എത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഭാര്യ അമ്പിളി. മക്കള്‍: സന്ദീപ്, സ്വാതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക