Kerala
HomeNews

ബി​ഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ സൈബർ ആക്രമണം: പൊലീസിൽ പരാതി നൽകി പിതാവ്

24 May 20241 മിനിറ്റ് വായന
ബി​ഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ സൈബർ ആക്രമണം: പൊലീസിൽ പരാതി നൽകി പിതാവ്


കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പൊലീസിൽ പരാതി നൽകി പിതാവ്. കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജാഫർ ഖാൻ പരാതി നൽകിയത്. ജാസിമിന്റെ ഫോട്ടോ ഉപയോഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ഐഡികൾക്കെതിരെയാണ് പരാതി നൽകിയത്.

ജാസ്മിനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ ക്രിമിനൽ കേസ് കൊടുത്തതിനൊപ്പം അപകീർത്തിപ്പെടുത്തിയതിനും കേസ് കൊടുത്തിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്.

ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്‍റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്. മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ.- ദിയ സന കുറിച്ചു.

റിയാലിറ്റിഷോ ആയ ബിഗ് ബോസ് സീസൺ 6ലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. ഷോ ആരംഭിച്ചതു മുതൽ താരം സൈബർ ആക്രമണം നേരിടുന്നുണ്ട്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായി പേരെടുത്ത ജാസ്മിൻ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക