Kerala
മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍
8 May 20241 മിനിറ്റ് വായന
വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് വിവരം.
അബുദാബി, മസ്ക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണ് അര്‍ധരാത്രി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ മണിക്കൂറുകളോളം യാത്രക്കാര്‍ കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.





