Kerala
കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു
5 May 20241 മിനിറ്റ് വായന
കണക്കൻതുരുത്തിയിൽ അമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു കുടുംബം. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ എയർകൂളറിൽ തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.
ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സഹോദരങ്ങൾ: എബിൻ, അപ്പു.





