Kerala
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
23 May 20241 മിനിറ്റ് വായന
ചൊവ്വാഴ്ച പവന്റെ വില ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില 55,000ല്‍ താഴെ എത്തി. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.





