Kerala
7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു
13 May 20241 മിനിറ്റ് വായന
കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവമുണ്ടായത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു യുവാവും യുവതിയും വിവാഹിതരാവുന്നത്. വരന്റെ വീട്ടിലേക്ക് വധുവിന്റെ വീട്ടുകാര്‍ വിരുന്നെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ടത്.
മർദന വിവരം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. വധുവിന്റെ പിതാവ് പരാതി നൽകുകയും ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കി നൽകി ഇരുവരും വേർപിരിഞ്ഞു.





