Kerala
കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി മുതല്‍ 12 മണിക്കൂര്‍; ഗതാഗതനിയന്ത്രണം
12 May 20241 മിനിറ്റ് വായന
കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.
ഗതാഗതനിയന്ത്രണം
ദേശീയപാത അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് കവലയില്‍ നിന്ന് തിരിഞ്ഞ് എംജി റോഡ് വഴി കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത വഴി പോകണം. ചെര്‍ക്കള ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍- ചൗക്കി- ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു.





