Kerala
ട്രെയിനിൽ വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ
23 Apr 20241 മിനിറ്റ് വായന
പ്രതി ലേഡീസ് കമ്പാർട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. പരാതിയെ തുടർന്ന് ടിടിഇ എത്തി ചോദ്യം ചെയ്തതോടെയാണ് കയ്യേറ്റമുണ്ടായത്. കമ്പാർട്ട്‌മെന്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്ന യാത്രക്കാരൻ വനിത ടിടിഇയുമായി തർക്കിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
ടിടിഇയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ഇയാൾ ശ്രമിച്ചു. തുടർന്ന് കായംകുളത്ത് വച്ച് ആർപിഎഫ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കൊല്ലത്തെക്ക് കൊണ്ടുപോയി.





