Kerala
മൂന്ന് വര്‍ഷം മുൻപ് വിവാഹം, ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പിൽ ഭര്‍ത്താവിന് അയച്ച ശേഷം യുവതി ജീവനൊടുക്കി
12 Apr 20241 മിനിറ്റ് വായന
ആത്മഹത്യാ ശ്രമത്തിന്റെ ചിത്രങ്ങളും അയച്ചിരുന്നു. ജിതിൻ ശ്രീവിദ്യയെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. പിന്നാലെ ജിതിൻ വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ തൂങ്ങിമരിച്ചിരുന്നു. ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവർക്ക് രണ്ടുവയസുള്ള കുഞ്ഞുണ്ട്. ശ്രീവിദ്യയുടെയും ജിതിന്റെയും മെബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീവിദ്യ നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് ജിതിൻ പൊലീസിന് നൽകിയ മൊഴി.





