Kerala
തര്‍ക്കം അവസാനിച്ചു; പിവിആറില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കും
13 Apr 20241 മിനിറ്റ് വായന
സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്. ഏപ്രില്‍ 11ന് ആണ് പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. അന്നേദിവസം റിലീസ് ചെയ്ത ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം തുടങ്ങിയ സിനിമകള്‍ പിവിആര്‍ പ്രദര്‍ശിപ്പിച്ചില്ല.
അതേസമയം, ചിത്രത്തിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് നടപടിയുമായി മുന്നോട്ടു പോകുമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. നിയമ പോരാട്ടത്തില്‍ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ കക്ഷിചേരും. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്.





