Kerala
HomeNews

അറ്റകുറ്റപ്പണിക്കായി മാഹി പാലം തിങ്കളാഴ്ച മുതല്‍ അടയ്ക്കും

24 Apr 20241 മിനിറ്റ് വായന
അറ്റകുറ്റപ്പണിക്കായി മാഹി പാലം തിങ്കളാഴ്ച മുതല്‍ അടയ്ക്കും

മാഹി: കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയിലെ മാഹി പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസം അടച്ചിടും. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് ഇതുവഴിയുള്ള ഗാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോകണം.തലശ്ശേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൊക്ലി – മേക്കുന്ന് – മോന്താല്‍ പാലം വഴിയോ മാഹി പാലത്തിന്റെ അടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താല്‍ പാലം വഴിയോ പോകണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക